ഛോട്ടാ രാജനെ ബാങ്കോക്ക് കോടതി വെറുതെ വിട്ടു
ബാങ്കോക്ക്: തായ്ലന്റ് പാസ്പോര്‍ട്ട് അധികൃതര്‍ക്ക് തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ അധോലോക തലവന്‍ ഛോട്ടാ രാജനെ ബാങ്കോക്ക് കോടതി ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച കുറ്റവിമുക്തനാക്കി.
അതേ സമയം പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയതിന് രാജന് കോടതി പിഴ ചുമത്തി. രാജന് എവിടെ വേണമെങ്കിലും പോകാമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തായ്ലന്റ് പ്രധാനമന്ത്രിക്ക് രാജന്‍ അപേക്ഷ നല്‍കിയിരുന്നു.
ചൊവാഴ്ച രാജന്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ചെന്ന് തന്റെ പാസ്പോര്‍ട്ട് തിരികെ വാങ്ങുമെന്നാണ് കരുതുന്നത്. രാജന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.












Click it and Unblock the Notifications