Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പ്രമേഹത്തെക്കുറിച്ച് പ്രദര്‍ശനം

കൊച്ചി: ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച മുതല്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ പ്രമേഹത്തെക്കുറിച്ചുള്ള പ്രദര്‍ശനം നടക്കും.

കേരള ഡയബറ്റീസ് ഫൗണ്ടേഷന്റെയും ബാംഗ്ലൂരിലെ നോവോ നോര്‍ഡിസ്ക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിലൂടെ പ്രമേഹരോഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ ഒക്ടോബര്‍ 3 ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനും ഡോക്ടര്‍മാരുമായി അഭിമുഖം നടത്തി സംശയനിവാരണം നടത്താനും പ്രദര്‍ശന നഗരിയില്‍ സൗകര്യമുണ്ടാകും. ദൃശ്യശ്രാവ്യ പരിപാടി, യോഗ, ഡയബറ്റീസ് ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

2020 ല്‍ ഇന്ത്യയില്‍ 20 ശതമാനം പേര്‍ക്ക് പ്രമേഹം പിടിപെടാമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രമേഹത്തെക്കുറിച്ചും നിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചും മലയാളത്തില്‍ വിവരിക്കുന്ന 96 പാനലുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. ഒക്ടോബര്‍ എട്ട് ഞായറാഴ്ച പ്രദര്‍ശനം സമാപിക്കും. പ്രവേശനം സൗജന്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+