മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനം നീളുന്നു
തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള പ്രവേശനം അനിശ്ചിതമായി നീണ്ടുപോവുകയാണ്. പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് തുടങ്ങുന്നത് എന്നാണെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചിട്ടില്ല.
പരീക്ഷയെഴുതിയവര്‍ ഓപ്ഷന്‍ ഫോമുകളിലെ തെറ്റുകള്‍ തിരുത്തി ഫോം സമര്‍പ്പിക്കേണ്ട അവസാനതീയതി സപ്തംബര്‍ 25 ആയിരുന്നു. ഇനിയും കൗണ്‍സിംലിംഗ് തുടങ്ങുന്നത് എന്നാണെന്ന് അറിവായിട്ടില്ല. കൗണ്‍സിംലിംഗ് തുടങ്ങുന്ന തീയതി നിശ്ചയിക്കേണ്ടത് സര്‍ക്കാരണെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പറയുന്നത്.
എറണാകുളത്ത് ആരംഭിക്കുന്ന സഹകരണ മെഡിക്കല്‍ അക്കാദമിയില്‍ ഈ വര്‍ഷം തന്നെ പ്രവേശനം നടത്താന്‍ വേണ്ടിയാണ് കൗണ്‍സിലിംഗ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
11 നോഡല്‍ സെന്ററുകളിലായാണ് കൗണ്‍സിംലിംഗ് നടത്തുന്നത്. നോഡല്‍ സെന്ററുകളിലെ കൗണ്‍സിംലിംഗ് പൂര്‍ത്തിയാക്കാന്‍ അഞ്ചു ദിവസം വേണം. തുടര്‍ന്നുള്ള നടപടികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ വെച്ചാണ് നടക്കുക.
കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് ക്ലാസ് തുടങ്ങിയത്. ഈ വര്‍ഷവും ക്ലാസുകള്‍ തുടങ്ങുന്നത് നവംബറിലേക്ക് നീളുമെന്നാണ് സൂചന.


Click it and Unblock the Notifications