Get Updates
Get notified of breaking news, exclusive insights, and must-see stories!

സിലബസിലെ മുസ്ലിം കാലഘട്ടം ഒഴിവാക്കിയെന്ന്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എം.എ ചരിത്രത്തിന്റെ സിലബസില്‍ നിന്ന് ഇന്ത്യാ ചരിത്രത്തിലെ മുസ്ലിം കാലഘട്ടം ഒഴിവാക്കിയത് വിവാദമാകുന്നു. സിലബസില്‍ മുസ്ലിം കാലഘട്ടം വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നിരിക്കുകയാണ്.

കേരള യൂണിവേഴ്സിറ്റിയിലെ എംഎ ചരിത്രം സിലബസില്‍ ഇന്ത്യാ ചരിത്രത്തെ കുറിച്ച് രണ്ടു പേപ്പറുകളാണുള്ളത്. ഈ രണ്ടു പേപ്പറിലും മുസ്ലിം കാലഘട്ടം പഠനവിഷയമായി വരുന്നില്ല. ഇന്ത്യാ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാന പ്രശ്നങ്ങള്‍ എന്ന പേപ്പറില്‍ ഏഴാം നൂറ്റാണ്ടുവരെയുള്ള പ്രാചീന ചരിത്രമാണ് വിഷയം. 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്യ്ര ചരിത്രം എന്നതാണ് രണ്ടാമത്തെ പേപ്പര്‍. ഏഴാം നൂറ്റാണ്ടിനും 1857നും ഇടയിലുള്ള കാലഘട്ടം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുമൂലമാണ് മുസ്ലിം കാലഘട്ടം പാഠ്യവിഷയമായി വരാത്തത്.

ഇടതുപക്ഷ ബുദ്ധിജീവികളുടെ മനപൂര്‍വമായ നീക്കമാണ് മുസ്ലിം കാലഘട്ടം സിലബസ്സില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനു കാരണമെന്ന് ഡെമോക്രാറ്റിക് ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ആരോപിക്കുന്നു.

അതേ സമയം ഇന്ത്യാ ചരിത്രത്തിലെ എല്ലാ ഭാഗങ്ങളും എംഎ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് കീഴ്വഴക്കമൊന്നുമില്ലെന്ന് ബോര്‍ഡ് ഒഫ് സ്റഡീസ് ചെയര്‍മാന്‍ കെ.കെ. കുസുമം പറഞ്ഞു.

ഇന്ത്യാചരിത്രത്തിലെ മുസ്ലിം കാലഘട്ടം എംഎ ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ ചില മുസ്ലിം ബുദ്ധീജീവികളും വിദ്യാഭ്യാസ വിദഗ്ധരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+