കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടിഎം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് (ഐഐടിഎം) നവംബര്‍ 23 വ്യാഴാഴ്ച രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഐടി കേരള 2000 എന്ന ത്രിദിന അന്താരാഷ്ട്ര ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. ബാംഗ്ലൂരില്‍ നടന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐടി മേളകളിലൊന്നായ ബാംഗ്ലൂര്‍ ഐടി.കോമിന്റെ സംഘാടകരായ സൈബര്‍ എക്സ്പോ ആണ് ഐടി കേരള 2000 സംഘടിപ്പിക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നത്. 200ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ശില്പശാലയില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തും നിന്നുമെത്തുന്ന 25 വിദഗ്ധര്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

കേരള സര്‍ക്കാരിന്റെ വിവരസാങ്കേതികവിദ്യാ വകുപ്പ്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, ടെക്നോപാര്‍ക്ക്, കിന്‍ഫ്ര, കെ- ബിപ്, എസ്ടിപിഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

കേരളത്തില്‍ മൂലധന നിക്ഷേപത്തിനു താല്പര്യമുള്ളവരുടെ പ്രത്യേക യോഗവും ശില്പശാലയോടൊപ്പം നടക്കും. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.

വിവരസാങ്കേതികവിദ്യയുടെ മേഖലയില്‍ കേരളത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് സംസ്ഥാന വ്യവസായ വകുപ്പ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കവും ശില്പശാലയില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X