ഇസ്രയേല്‍ സൈന്യം പിന്‍മാറുന്നു
വെസ്റ് ബാങ്ക് : ഇസ്രയേല്‍ സൈന്യം വെസ്റ് ബാങ്കിലെ തന്ത്രപ്രധാനമായ കേന്ദ്രത്തില്‍ നിന്നും പിന്‍മാറിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ കൂട്ടത്തോടെ താവളം വിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന യുദ്ധത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടിയിരുന്നു.ഒക്ടോബര്‍ രണ്ട് ഞായറാഴ്ചപാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ളയെ സന്ദര്‍ശിച്ച് പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച നടത്തി.അബ്ദുള്ള പാലസ്തീന്‍ പ്രശ്നത്തില്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സില്‍ അടിയന്തര യോഗം ചേരും. ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബരാക്കും പാലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തും ഒക്ടോബര്‍ നാല് ബുധനാഴ്ച യു എസ് സ്റേറ്റ് സെക്രട്ടറി മെഡ്ലൈന്‍ ആള്‍ബ്രൈറ്റിനെ കണ്ട് ചര്‍ച്ച നടത്തും.












Click it and Unblock the Notifications