Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ വിമാനങ്ങള്‍ തിരികെയിറക്കുന്നത് ആവര്‍ത്തിക്കുന്നു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ വിമാനത്താവളത്തില്‍ തിരികെയിറക്കിയ സംഭവങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കരുണാനിധി വ്യോമയാന മന്ത്രി ശരത്യാദവിന് കത്തയച്ചു.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ തിരികെയിറക്കിയത്. ഇത് യാത്രക്കാരില്‍ ഉത്കണ്ഠയുണ്ടാക്കിയിട്ടുണ്ടെന്ന് കരുണാനിധിഒക്ടോബര്‍ നാല് ബുധനാഴ്ച നല്കിയ കത്തില്‍ സൂചിപ്പിച്ചു.

വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കണമെന്ന് കരുണാനിധി വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടു.

സാങ്കേതികപ്രശ്നങ്ങള്‍ കാരണമാണ് മൂന്ന് തവണയും വിമാനം തിരികെയിറക്കിയത്. സപ്തംബര്‍ 26ന് സിങ്കപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടയുടന്‍ തിരികെയിറക്കിയതിനെ തുടര്‍ന്ന് 11 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+