പ്രളയം: ബംഗാളില്‍ മരണസംഖ്യ 1020 ആയി
കല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1020 ആയി. ഔദ്യോഗികമായ കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് കരുതുന്നു.
രണ്ട് ആഴ്ചയായി നരകയാതന അനുഭവിക്കുന്ന വിവിധ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് തുടരുകയാണ്. 24-പര്‍ഗാനാസ് എന്ന ജില്ലയിലെ സ്ഥിതി അത്യന്തം ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി ജ്യോതി ബസു അറിയിച്ചു. ചി ലസ്ഥലങ്ങളില്‍ 10 അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
24-പര്‍ഗാനാസ് ജില്ലയിലെ പതിനായിരക്കണക്കിന് ഗ്രാമീണര്‍ ഉയര്‍ന്ന സ്ഥലങ്ങളിലെ റെയില്‍വേ ട്രാക്കുകളിലും റോഡുകളിലുമാണ് അഭയം കണ്ടെത്തിയിരിക്കുന്നത്. പ്രളയം റെയില്‍വേ, റോഡ് ഗതാഗതത്തെ തടസപ്പെടുത്തിയിരിക്കുകയാണ്. മറ്റു ചിലര്‍ മരങ്ങളിലും ഇലക്ട്രിക് തൂണുകളിലും അഭയം തേടിയിരിക്കുന്നു.
മുന്നൂറോളം വരുന്ന സുരക്ഷാസൈനികരും അനേകം ദുരിതാശ്വാസ പ്രവര്‍ത്തകരും ഈ ജനങ്ങളുടെ അടുത്തെത്താന്‍ കഠിനയത്നം നടത്തുകയാണെന്ന് ബസു പറഞ്ഞു.
സുരക്ഷാപ്രവര്‍ത്തനത്തിനായി റെഡ്ക്രോസ് സംഘം ബംഗാളിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications