പെട്രോളിയം വില: പ്രധാനമന്ത്രി തീരുമാനിക്കും
ചെന്നൈ: പെട്രോളിയം വിലവര്‍ധന പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തീരുമാനിക്കുമെന്ന് ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ പറഞ്ഞു.
മീനമ്പാക്കം വിമാനത്താവളത്തില്‍ ഒക്ടോബര്‍ നാല് വ്യാഴാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജി ഉയര്‍ത്തിയിരിക്കുന്ന കലാപം താമസിയാതെ പരിഹരിക്കപ്പെടുമെന്ന് ബംഗാരുലക്ഷ്മണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂട്ടുകക്ഷിസര്‍ക്കാരാവുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശപ്പെട്ട പ്രകടനത്തിനു കാരണം ഉള്‍പാര്‍ട്ടി പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന് അവിടെ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ലെന്ന് ബിജെപി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications