കശ്മീര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പുടിന്‍
ദില്ലി : കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിന്‍ അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ നാല് ബുധനാഴ്ച പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പുടിന്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. യാതൊരു ഉപാധികളുമില്ലാതെ ബന്ധപ്പെട്ട കക്ഷികള്‍ നിയന്ത്രണരേഖ പാലിക്കണം .കശ്മീരില്‍ വിദേശശക്തികള്‍ ഇടപെടുന്നത് ഒരിക്കലും അനുവദിക്കാനാവില്ലെന്നും പുടിന്‍ വ്യക്തമാക്കി.
ഇന്ത്യ അയല്‍ രാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്ന് പുടിനൊപ്പം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications