ഛോട്ടാരാജനെ പിടികൂടാന്‍ മുംബൈ പൊലീസ്
മുംബൈ: അധോലോക തലവന്‍ ഛോട്ടാ രാജനെ അറസ്റ് ചെയ്യാന്‍ ബാങ്കോക്കിലേക്ക് പൊലീസ് സംഘത്തെ അയക്കാനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ് മുംബൈ പൊലീസ്.
ബുധനാഴ്ച തന്നെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് മുംബൈ പൊലീസ് പ്രതീക്ഷിക്കുന്നത്. അനുമതി കിട്ടിക്കഴിഞ്ഞാല്‍ ബാങ്കോക്കിലേക്ക് പോയി രാജനെ അറസ്റ് ചെയ്ത് മുംബൈയിലേക്ക് കൊണ്ടുവരാനാവും.
ചൊവാഴ്ച ബാങ്കോക്ക് കോടതി പാസ്പോര്‍ട്ട് കേസില്‍ രാജനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇന്ത്യയുടെ അപേക്ഷ പ്രകാരം ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്കിയതിനാല് ബാങ്കോക്ക് പൊലീസ് 36 മണിക്കൂര്‍ നേരത്തേക്ക് രാജനെ കസ്റഡിയില്‍ വെക്കും. അതിനു ശേഷം രാജന് എവിടെ വേണമെങ്കിലും പോകാവുന്നതാണ്.
തിങ്കളാഴ്ച തന്നെ ബാങ്കോക്കിലേക്ക് പൊലീസ് സംഘത്തെ അയക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ തായി സര്‍ക്കാരുമായുള്ള ചില ഔപചാരികക്രമങ്ങള് തീര്‍ക്കേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതുമൂലം പൊലീസ് സംഘത്തെ അയക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
അസിസ്റന്റ് കമ്മിഷണര്‍ ഷങ്കര്‍ കാംബ്ലെ, ഇന്‍സ്പെക്ടര്‍ സുധാകര്‍ പൂജാരി, സബ് ഇന്‍സ്പെക്ടര്‍ ഹേമന്ത് ദേശായി എന്നിവരാണ് ബാങ്കോക്കിലേക്ക് പോകുന്ന സംഘത്തിലുളളത്.
എതിരാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെന്നു സംശയിക്കുന്നവരെ തിരിച്ചറിയാനായി രാജനെ സ്ട്രെച്ചറിലാണ് കഴിഞ്ഞ ആഴ്ച കോടതിയില്‍ കൊണ്ടുവന്നത്. അക്രമികളെ തനിക്ക് തിരിച്ചറിയാനാവുന്നില്ലെന്നാണ് രാജന് കോടതിയില്‍ മൊഴി കൊടുത്തത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications