ഛോട്ടാരാജന്: ഇന്ത്യയുടെ തീരുമാനത്തിന് കാക്കും
ബാങ്കോക്ക്: അധോലോകരാജാവ് ഛോട്ടാരാജനെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കകം നടത്തണമെന്ന് തായ് പൊലീസ് ഇന്ത്യയ്ക്ക് അന്ത്യശാസനം നല്കി. രാജനെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിന് തങ്ങള്‍ക്കുള്ള സമയപരിധി വ്യാഴാഴ്ച രാവിലെ തീരുമെന്നതിനാലാണിതെന്ന് തായ് പൊലീസ് അധികൃതര്‍ ഒക്ടോബര്‍ നാല് ബുധനാഴ്ച വ്യക്തമാക്കി.
ഛോട്ടാരാജന് ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നതിനാല്‍ ഇന്ത്യയ്ക്കു വിട്ടു നല്‍കണമെന്ന് മുംബൈ പൊലീസ് ഇന്റര്‍പോള്‍ മുഖേന തായ് പൊലീസിനോടഭ്യര്ത്ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അഭ്യര്‍ത്ഥന തായ് സര്‍ക്കാരിന് ലഭിച്ചിട്ടില്ല.അതിനാല്‍ രാജനെ മുംബൈ പൊലീസിനു കൈമാറുന്നതിനുള്ള നടപടികളൊന്നുമായിട്ടില്ല.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം ബാങ്കോക്ക് ജില്ലാകോടതി രാജനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിനാല്‍ കുറ്റവാളിയല്ലാത്ത ഇയാളെ ഇനി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്ന നിലപാടിലാണ് തായ് പൊലീസ്. തായ് ഇമ്മിഗ്രേഷന്‍ അധികൃതര്‍ക്ക് മുന്നില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചുവെന്ന കേസില്‍ 540 രൂപ മാത്രം പിഴയീടാക്കിയാണ് രാജനെ കോടതി കുറ്റവിമുക്തനാക്കിയത്. തായ്ലണ്ട് വിട്ടു പോകാനും കോടതി രാജന് അനുവാദം നല്‍കിയിട്ടുണ്ട്.
തന്റെ ജീവന് ഇപ്പോഴും ഭീഷണിയിലാണെന്നതിനാല്‍ ബാങ്കോക്ക് വിട്ടു പോകാന്‍ അനുവദിക്കണമെന്ന് രാജന് കോടതിയോടഭ്യര്ത്ഥിച്ചിരുന്നു. ഒരു മൂന്നാം രാജ്യത്തേയ്ക്കു പോകാന്‍ അനുവദിക്കണമെന്നായിരുന്നു രാജന്റെ അഭ്യര്‍ത്ഥന. തായ് നിയമപ്രകാരം കുറ്റവിമുക്തനാക്കപ്പെട്ട ഇയാളെ ഇനിയും തടഞ്ഞുവയ്ക്കാന്‍ പൊലീസിനധികാരമില്ലെന്ന് രാജന്റെ അഭിഭാഷകനും വാദിക്കുന്നു.
എന്നാല്‍ ഇന്റര്‍പോള്‍ വഴിയുള്ള മുംബൈപൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തായ് പൊലീസ് രാജനെ ഇപ്പോഴും തടഞ്ഞു വച്ചിരിക്കുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ട നീക്കങ്ങള്‍ ഇനിയും വേണ്ടവിധത്തില്‍ നടക്കാത്തതാണ് തായ് പൊലീസിനെ വിഷമിപ്പിക്കുന്നത്. ഏന്തായാലും ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പതു മണി വരെ ഇന്ത്യയ്ക്കു സമയം നല്‍കിയിരിക്കുകയാണ് തായ് പൊലീസ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications