ബാലികയെ മാനഭംഗപ്പെടുത്തിയ ക്യാപ്റ്റന് കഠിനതടവ്
ജമ്മു: കശ്മീരി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് സൈനിക ഓഫീസറെ ഏഴുവര്‍ഷം കഠിനതടനവിന് ശിക്ഷിച്ചു.
ക്യാപ്റ്റന്‍ രവീന്ദര്‍ സിംഗ് തിവാതിയയെയാണ് കഠിനടതവിന് ശിക്ഷിച്ചത്. സപ്തംബര്‍ 30 ശനിയാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സൈനികോദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഫിബ്രവരി 14നാണ് ദോദ ജില്ലയിലെ നോഗം ഗ്രാമത്തിലെ കുല്‍സുമ ബാനു എന്ന പെണ്‍കുട്ടിയെ രവിന്ദര്‍ സിംഗ് മാനഭംഗപ്പെടുത്തിയത്. വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞു.
ഭീകരര്‍ക്കെതിരെ പോരാടുന്നതിനായുള്ള രാഷ്ട്രീയ റൈഫിള്‍സിന്റെ 12-ാം നമ്പര്‍ ബറ്റാലിയനിലാണ് രവിന്ദര്‍ സിംഗിനെ നിയോഗിച്ചിരുന്നത്.












Click it and Unblock the Notifications