കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെയ്ഫുദീന്‍ ചൗധരി പുതിയ പാര്‍ട്ടിയുണ്ടാക്കും

  • By Staff
Google Oneindia Malayalam News

കല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി പി എം പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാന്‍ വിസമ്മതിച്ച മുതിര്‍ന്ന നേതാവ് സെയ്ഫുദ്ദീന്‍ ചൗധരി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ചൗധരി അറിയിച്ചു.

ലോക്സഭയില്‍ സി പി എമ്മിന്റെ മുന്‍ ഉപനേതാവായിരുന്നു ചൗധരി. ബി ജെ പി യുടെ വര്‍ീയ മുന്നേറ്റം തടയുന്നതിനായി പാര്‍ട്ടി ലൈനില്‍ കാതലായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടു പോന്നിരുന്ന നേതാവായിരുന്നു അദ്ദേഹം. ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുന്നേറ്റത്തെ തടയുന്നതിനായി കോണ്‍ഗ്രസുമായി ഇടതു കക്ഷികള്‍ സഹകരിക്കണമെന്ന് സെയ്ഫുദ്ദീന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ മെയ് - ജൂണ്‍ മാസത്തില്‍ നടന്ന ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഈ സമീപനം സ്വീകരിക്കണമെന്ന ചൗധരിയുടെ നിര്‍ദ്ദേശം സി പി എം നിരാകരിച്ചു. അദ്ദേഹത്തിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. അതേത്തുടര്‍ന്ന് പാര്‍ട്ടി പശ്ചിമബംഗാള്‍ ഘടകം സെയ്ഫുദ്ദീന്റെ അംഗത്വകാര്‍ഡ് പുതുക്കി നല്‍കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ കല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയോഗം കഴിഞ്ഞ ദിവസം ഈ തീരുമാനം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയ പര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം സെയ്ഫുദ്ദീന്‍ ചൗധരി പ്രഖ്യാപിച്ചത്. പശ്ചിമബംഗാളിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ വന്‍ സ്വാധീനം ഉള്ള നേതാവാണ് ചൗധരി .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X