Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്കുമാറിന്റെ മോചനം: ദൂതനെ മാറ്റില്ല

ബാംഗ്ളൂര്‍: വീരപ്പന്റെ തടവില്‍ നിന്നു രാജ്കുമാറിനെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇപ്പോഴത്തെ സര്‍ക്കാര്‍ ദൂതന്‍ നക്കീരന്‍ ഗോപാല്‍ തന്നെ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗേ അറിയിച്ചതാണിത്.

ഗോപാല്‍ അല്ലാതെ മറ്റാരെയും ചര്‍ച്ചകള്‍ക്കായി അയയ്ക്കരുതെന്ന് വീരപ്പന്‍ വാശിപിടിച്ചു നില്‍ക്കുന്ന സാഹച്യത്തിലാണിത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അഞ്ചാം തവണയും വീരപ്പനുമായി ചര്‍ച്ചകള്‍ നടത്തുന്നതിനായി ഗോപാല്‍ കാട്ടിലേയ്ക്കു തിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച രാജ്കുമാര്‍ ബന്ദി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സമ്മേളിച്ച സര്‍വകക്ഷിയോഗവും സംസ്ഥാനത്തു നിന്നുള്ള എം പി മാരുടെ യോഗവും പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയതായും ഇപ്പോള്‍ സ്വീകരിച്ചു വരുന്ന പ്രശ്നപരിഹാരമാര്‍ങ്ങള്‍ തുടരാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയതായും ഖാര്‍ഗേ പറഞ്ഞു. നയതന്ത്രപരമായും നിയമപരമായും രാജ്കുമാറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രത്യേകദൂതനെ അഞ്ചാമതും കാട്ടിലേയ്ക്കയക്കുന്നത്.

എന്നാല്‍ പുതിയ മാര്‍ങ്ങള്‍ സ്വീകരിക്കുന്നത് ഒക്ടോബര്‍ 11 നു വരാനിരിക്കുന്ന സുപ്രീംകോടതി വിധിയ്ക്കു ശേഷം മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. കോടതി തീരുമാനത്തെ ആശ്രയിച്ചിരിക്കും അനന്തരനടപടികള്‍. രാജ്കുമാറിന്റെയും മറ്റു രണ്ടു ബന്ദികളുടെയും ജീവന്‍ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാനകടമയെന്ന് മന്ത്രി ഖാര്‍ഗേ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+