പെട്രോള്‍ പമ്പ് ആക്രമണം: ഒന്നാം പ്രതി അറസ്റില്‍
തിരുവനന്തപുരം: തലസ്ഥാനനഗരിക്കടുത്തുള്ള കിള്ളിപ്പാലത്തെ പെട്രോള്‍ പമ്പ് ആക്രമിച്ച് മോഷണം നടത്തിയ കേസിലെ ഒന്നാം പ്രതിയായ കൊട്ടുവടി രവി എന്ന രവിയെ പൊലീസ് അറസ്റ് ചെയ്തു.
ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച പുലര്‍ച്ചെ തുമ്പയില്‍ വെച്ചാണ് രവിയെ ഫോര്‍ട്ട് എസ്ഐ ഗോപാലകൃഷ്ണനും സംഘവും അറസ്റ് ചെയ്തത്.
ആഗസ്ത് 28ന് രാത്രിയാണ് ശ്രീകണ്ഠന്‍ എന്നയാളൊത്ത് പെട്രോള്‍ ബങ്കിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രവി മോഷണം നടത്തിയത്. കാഷ്യറെ വെട്ടി പരിക്കേല്പിക്കുകയും ചെയ്തിരുന്നു.
ഒരു കൊലപാതകക്കേസിലും പല മോഷണക്കേസുകളിലും പ്രതിയാണ് രവി.












Click it and Unblock the Notifications