കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ട്രന്‍സ് പ്രോസ്പെക്ടസില്‍ വിവേചനം : ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി : പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ പ്രോസ്പെക്ടസില്‍ ശമ്പളക്കാരായ ജീവനക്കാരോട് പക്ഷപാതം കാട്ടുന്ന വ്യവസ്ഥകളുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ശമ്പളക്കാരായ ജീവനക്കാരുടെ കുട്ടികള്‍ക്ക് സമുദായ സംവരണം ലഭിക്കുന്നതിന് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രോസ്പെക്ടസിലെ 10-ാം അനുബന്ധത്തിലെ 3(1) നിബന്ധന ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ഒക്ടോബര്‍ മൂന്ന് ചൊവാഴ്ചയാണ് ജസ്റിസ് ജെ.ബി.കോശിയുടെ ഉത്തരവുണ്ടായത്.

എന്നാല്‍ ഈ വര്‍ഷത്തെ പ്രവേശന പരീക്ഷയില്‍ ഈ ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രോസ്പെക്ടസിലെ നിബന്ധന അനുസരിച്ച് കര്‍ഷകര്‍, വ്യാപാരികള്‍, ഡോക്ടര്‍മാര്‍ തുടങ്ങി നിശ്ചിതവരുമാനമില്ലാത്തവര്‍ വര്‍ഷം മുഴുവനുമുള്ള വരുമാനമാണ് കാണിക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ശമ്പളവിഭാഗത്തിലെ ജീവനക്കാര്‍ ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും ഒഴിവാക്കി അടിസ്ഥാന ശമ്പളം മാത്രം രേഖപ്പെടുത്തിയാല്‍ മതി.

ക്ഷാമബത്ത വരുമാനത്തിന്റെ ഭാഗമാണെന്ന് ജസ്റിസ് ജെ.ബി.കോശി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ ആരും നിബന്ധന ചോദ്യം ചെയ്യാത്തതിനാലാണ് കോടതി ഇടപെടാത്തത്. അടുത്ത തവണ പ്രോസ്പെക്ടസ് തയ്യാറാക്കുമ്പോള്‍ ഇത് കണക്കിലെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ശമ്പളത്തില്‍ ക്ഷാമബത്ത ലയിപ്പിച്ചത് വരുമാനത്തിന്റെ ഭാഗമായി കണക്കാക്കരുതെന്നാവശ്യപ്പെട്ട് 1411-ാം റാങ്കുകാരനായ ഒരു ഈഴവ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X