കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീപോളിംഗ് : കണ്ണൂരില്‍ കൂടുതല്‍ പോലീസ് സേന

  • By Super
Google Oneindia Malayalam News

കണ്ണൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്ന് റീപോളിംഗ് നടത്തുന്ന കണ്ണൂര്‍ ജില്ലയിലെ 30 പോളിംഗ് ബൂത്തുകളില്‍ ക്രമസമാധാനപാലനം കര്‍ക്കശമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റീപോളിംഗ് ദിവസമായ ഒക്ടോബര്‍ 10 നും വോട്ടെണ്ണല്‍ നടക്കുന്ന ഒക്ടോബര്‍ 11 നും ജില്ലയില്‍ വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കുമെന്നറിയുന്നു. ഡി ജി പി നേരിട്ട് ക്യാംപ് ചെയ്ത് സുരക്ഷാ നടപടികള്‍ക്കു നേതൃത്വം നല്‍കും.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയില്‍ വന്‍ തോതില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് പൊലീസ് സേനയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുടെ ഫലമാണെന്നും പൊലീസിന്റെ പ്രതിഛായയെത്തന്നെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നുമാണ് ഉന്നതാധികാരികളുടെ വിലയിരുത്തല്‍.

സപ്തംബര്‍ 28 നുണ്ടായ ബൂത്തുപിടിത്തവും അക്രമസംഭവങ്ങളും പൊലീസ് വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാത്തതു കൊണ്ട് സംഭവിച്ചതാണെന്നു കഴിഞ്ഞദിവസം കണ്ണൂര്‍ സന്ദര്‍ശിച്ച ഡി ജി പി വിലയിരുത്തി. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നാണ് ഡി ജി പി യുടെ തന്നെ നിഗമനം.

അതേ സമയം കണ്ണൂരില്‍ സന്ദര്‍ശനം നടത്തിയ ഡി ജി പി യോട് തങ്ങള്‍ക്കു സ്ഥലം മാറ്റം വേണമെന്ന് ചില പൊലീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടതും ഉന്നതാധികാരികളുടെ നീരസത്തിനു കാരണമായിട്ടുണ്ട്. ബുദ്ധിമുട്ടു വരുമ്പോള്‍ ഓടിയൊളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ഡി ജി പി യെന്നറിയുന്നു.

ജില്ലാഭരണകൂടവും ക്രമസമാധാനപാലനത്തിനു വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ്. കൂത്തുപറമ്പ്, പാട്യം, മൊകേരി, തുടങ്ങി പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ കനത്ത മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. റീപോളിംഗ് സമയത്ത് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ വോട്ടര്‍മാരല്ലാത്തവര്‍ പ്രവേശിച്ചാല്‍ വെടിവയ്ക്കാനുള്ള ഉത്തരവ് പൊലീസിന് നല്‍കിക്കഴിഞ്ഞു.

കണ്ണൂരിലെ അക്രമസംഭവങ്ങളില്‍ ഇതുവരെ 40 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X