കൊല്ലം എല്‍ഡിഎഫ് ഭരിക്കും
കൊല്ലം: കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് യുഡിഎഫ് വിമതര്‍ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ ഭരിക്കാനുള്ള കേവല ഭൂരിപക്ഷമായി. 50 ഡിവിഷനുകളുള്ള കോര്‍പ്പറേഷനില്‍ 26 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്.
യുഡിഎഫ് വിമതരായ ജയപാലന്‍, പ്രിയദര്‍ശന്‍ എന്നിവരാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നത്. പിന്തുണ നിരുപാധികമായിരിക്കും. ഇടതുമുന്നണി നേതാക്കളായ ത്യാഗരാജന്‍, കെ. രാജഗോപാലന്‍ എന്നിവരാണ് ഒക്ടോബര്‍ നാല് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.
സബിതാ ബീഗം കൊല്ലം കോര്‍പ്പറേഷന്‍ മേയറാകും. യുഡിഎഫ് വിമതന്മാരില്‍ ഒരാളായ ജയപാലന് ഡപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കും. പ്രിയദര്‍ശന്‍ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാകും.












Click it and Unblock the Notifications