Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസികാരോഗ്യ വാരാചരണം തുടങ്ങി

കൊച്ചി : ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യവാരാചരണത്തിന് തുടക്കമായി.

ഒക്ടോബര്‍ 10 ചൊവാഴ്ച മാനസികാരോഗ്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികളായ ഡോ.കെ.സുദര്‍ശന്‍, ഡോ.എന്‍.ദിനേശ് എന്നിവര്‍ ഒക്ടോബര്‍ നാല് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൊഴിലും മാനസികാരോഗ്യവും ആണ് ഈ വര്‍ഷത്തെ പ്രമേയം. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രി വി.സി.കബീര്‍ വാരാചരണം ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 10ന് കൊച്ചിയില്‍ നടക്കുന്ന മാനസികാരോഗ്യദിനാചരണത്തില്‍ ജസ്റിസ് ഡി.ശ്രീദേവി മുഖ്യാതിഥിയായി പങ്കെടുക്കും.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ ഉല്‍പാദനക്ഷമതയേയും വ്യക്തികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+