Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം കാലഘട്ടം ഒഴിവാക്കിയത് മനപൂര്‍വമല്ലെന്ന്

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ എംഎ ചരിത്രം സിലബസില്‍ നിന്ന് ഇന്ത്യാ ചരിത്രത്തിലെ മുസ്ലിം കാലഘട്ടം മനപൂര്‍വം ഒഴിവാക്കിയെന്ന ആരോപണം ശരിയല്ലെന്ന് യൂണിവേഴ്സിറ്റി ബോര്‍ഡ് ഒഫ് സ്റഡീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓരോ മൂന്ന് വര്‍ഷത്തിലും സിലബസ് പുതുക്കുമ്പോള്‍ ചില പേപ്പറുകള്‍ ഒഴിവാക്കുകയും ചില പേപ്പറുകള്‍ ഉള്‍പ്പെടുത്തുകയും പതിവുണ്ടെന്ന് ഒക്ടോബര്‍ നാല് ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ഒഴിവാക്കിയത് മുഗളന്മാരുടെയും മറാത്തികളുടെയും ചരിത്രം, ബ്രിട്ടന്റെ ചരിത്രം, തെക്കുകിഴക്കന്‍ ഏഷ്യയുടെയും പടിഞ്ഞാറന്‍ ഏഷ്യയുടെയും ചരിത്രം എന്നിവ ഉള്‍പ്പെടുന്ന പേപ്പറുകളാണ്.

എട്ടു പേപ്പറുകളുള്ള എംഎ സിലബസില്‍ രണ്ടു പേപ്പറുകള്‍ മാത്രമാണ് ഇന്ത്യാ ചരിത്രത്തിനായുള്ളത്. അതുകൊണ്ട് ഓരോ മൂന്ന് വര്‍ഷത്തിലും സിലബസ് പുതുക്കുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ പേപ്പറുകള്‍ മാറാറുണ്ട്.

ഇസ്ലാമിക കാലഘട്ടം പൂര്‍ണമായും സിലബസില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണവും ശരിയല്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രം എന്ന പേപ്പറില്‍ ഇസ്ലാമിലെ പരിഷ്കരണ മുന്നേറ്റങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

തെക്കേ ഇന്ത്യയുടെ ചരിത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന ആരോപണവും ബോര്‍ഡ് ഒഫ് സ്റഡീസ് നിഷേധിച്ചു. ആധുനിക ഇന്ത്യയുടെ സാമ്പത്തിക ചരിത്രം, സ്വാതന്ത്യാനന്തര വടക്കേ ഇന്ത്യയുടെ ചരിത്രം എന്നിവ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡമോക്രാറ്റിക് ഗവര്‍മെന്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനാണ് എംഎ ചരിത്രം സിലബസില്‍ നിന്ന് മുസ്ലിം കാലഘട്ടം ഒഴിവാക്കിയെന്ന് ആരോപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+