Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയിലെ സമരം: ചര്‍ച്ച പരാജയപ്പെട്ടു

ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡിലെ തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനായി തൊഴിലാളികളും മാനേജ്മെന്റും ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം ശക്തിപ്പെടുത്തുമെന്ന ്തൊഴിലാളികള്‍ പറഞ്ഞു.

വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇന്‍സെന്റീവ് സ്കീം പുതുക്കണമെന്ന തൊഴിലാളി യൂണിയന്റെ ആവശ്യത്തിന്മേല്‍ തീരുമാനമൊന്നുമായില്ലെന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ് ഡയറക്ടര്‍ ജഗദിഷ് ഖത്തര്‍ പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ യൂണിയന്‍ നേതാക്കളെ വീണ്ടും ചര്‍ച്ചക്ക് വിളിക്കും. ആ ചര്‍ച്ചയില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്‍സെന്റീവ് സ്കീം പുതുക്കണമെന്ന തൊഴിലാളി യൂണിയന്റെ ആവശ്യം കമ്പനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിക്ക് 60-70 കോടിയുടെ അധികബാധ്യത വരുത്തുന്ന ആവശ്യമാണ് ഇത്. ഇത്രയും ബാധ്യത വരുത്താത്ത സ്കീം പ്രായോഗികമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

പ്രശ്നം പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് താത്പര്യം കാണിക്കുന്നില്ലെന്ന് മാരുതി ഉദ്യോഗ് എംപ്ലോയീസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എസ്.തരഗി പറഞ്ഞു. സമരം ശക്തിപ്പെടുത്തും. യൂണിയന്‍ ജനറല്‍ സെക്രട്ടറി മാത്യു എബ്രഹാം മൂന്ന് ദിവസമായി നിരാഹാരസമരം നടത്തുകയാണ്.

ഒക്ടോബര്‍ മൂന്നിനും നാലിനും ആറ് മണിക്കൂര്‍ ഉപകരണങ്ങള്‍ താഴെ വെച്ചുകൊണ്ട് സമരം നടത്തിയിരുന്നു. സമരം കമ്പനിയിലെ ഉത്പാദനത്തില്‍ 25 ശതമാനം കുറവ് വരുത്തിയെന്ന് യൂണിയന്‍ അവകാശപ്പെടുമ്പോള്‍ സമരം ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+