Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോ-റഷ്യന്‍ സാമ്പത്തിക സഹകരണം വിപുലമാക്കും

മുംബൈ: ഇന്ത്യയും റഷ്യയും തമ്മില്‍ സാമ്പത്തിക സഹകരണം വിപുലമാക്കും. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അറിയിച്ചതാണിത്. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച മുംബൈയില്‍ ഇന്ത്യന്‍ വ്യവസായ സംരംഭകരുമായി സംസാരിക്കവേയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത ഉത്പന്നങ്ങളുടെ ഇറക്കുമതി റഷ്യ വിപുലപ്പെടുത്തും. ആണവോര്‍ജ്ജരംഗത്ത് ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ഇറക്കുമതി നിയമങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കും.

ഇന്ത്യന്‍ തേയിലയുടെയും പുകയിലയുടെയും ഇറക്കുമതി റഷ്യ വര്‍ദ്ധിപ്പിക്കുമെന്ന് പുടിന്‍ അറിയിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള ഈ ഉത്പന്നങ്ങളുടെ കയറ്റുമതി 2.53 ശതമാനമായി കുറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നും തേയില , പരുത്തി വസ്ത്രങ്ങള്‍, മരുന്നുത്പന്നങ്ങള്‍, കാപ്പി, അരി , ഇക്ട്രോണിക് സാമഗ്രികള്‍ എന്നിവയാണ് റഷ്യയിലേയ്ക്കു പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

രാസവളങ്ങള്‍, ഇരുമ്പ്, ഉരുക്ക്, ന്യൂസ്പ്രിന്റ്, കല്‍ക്കരി എന്നിവയാണ് ഇന്ത്യ റഷ്യയില്‍ നിന്നും പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത ഉത്പന്നങ്ങളുടെ ഇറക്കുമതി റഷ്യ വര്‍ദ്ധിപ്പിക്കുമെന്നും എന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി നയങ്ങള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മെല്ലെപ്പോക്കിനേയുെം ഭരണസംവിധാനത്തിന്റെ നിര്‍ജ്ജീവാവസ്ഥയെയും പുടിന്‍ വിമര്‍ശിച്ചു.

ഇന്ത്യയിലെ ബാങ്കിംഗ്, ധനകാര്യ, ഗതാഗത മേഖലകള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഉത്തര- ദക്ഷിണ അന്താരാഷ്ട്ര ഗതാഗത സംവിധാനം നടപ്പാക്കുന്നത് വ്യാപാരരംഗത്തെ സഹകരണങ്ങള്‍ക്കു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ എണ്ണ പര്യവേക്ഷണം നടത്തുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടാമെന്നും പു ടിന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+