Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുള്‍ കമാന്ററെ അറസ്റ് ചെയ്തു

ദില്ലി: ദുര്‍ഗപൂജാ ദിനത്തില്‍ തലസ്ഥാനഗരിയില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്താനായി എത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്ററെ പൊലീസ് അറസ്റ് ചെയ്തു.

ഒക്ടോബര്‍ നാല് ബുധനാഴ്ച രാത്രിയാണ് ഹിസ്ബുള്‍ നേതാവായ സയ്യദ് സലാഹുദ്ദീന്റെ സുരക്ഷാസംഘത്തില്‍ അംഗമായ ലത്തീഫ് മുഹമ്മദ് ബട്ട് എന്ന ബിലാല്‍ അഷറഫിനെ ദില്ലി പൊലീസ് അറസ്റ് ചെയ്തത്. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച ദില്ലി പൊലീസ് കമ്മിഷണര്‍ അജ്രാജ ശര്‍മയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പൊലീസ് പിടികൂടുമ്പോള്‍ ഇയാളുടെ കൈയില്‍ 5.4 കിലോഗ്രാം ആര്‍ഡിഎക്സുണ്ടായിരുന്നു. ദില്ലിയിലെ ജുമാ മസ്ജിദിനടുത്തുള്ള സുഭാഷ് പാര്‍ക്കില്‍ രാത്രി 9.45ന് ലക്ഷാര്‍-ഇ-തായിബ അംഗങ്ങള്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ എത്തിക്കുന്നതും കാത്തിരിക്കുകയായിരുന്നു ലത്തീഫ്. അത്യാധുനിക സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണ് ലത്തീഫ്.

ലത്തീഫിന് സ്ഫോടകവസ്തുക്കളെത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ലക്ഷാര്‍-ഇ-തായിബ അംഗങ്ങളെ പൊലീസ് അന്വേഷിക്കുകയാണെന്ന് കമ്മിഷണര്‍ ശര്‍മ പറഞ്ഞു.

രാം ലൈല അവന്യൂവില്‍ ബോബ് സ്ഫോടനങ്ങള്‍ നടത്തുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് ലത്തീഫ് പൊലീസിനോട് സമ്മതിച്ചു. മറ്റ് ചില തീവ്രവാദികള്‍ കൂടി ദില്ലിയിലെത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

സ്പോടനങ്ങള്‍ നടത്തുന്നതിന് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പ്രത്യേക പരിശീലനം നേടിയിട്ടുള്ള ലത്തീഫ് ജമ്മു കശ്മീരിലെ പല്‍വാന ജില്ലയിലെ ഹിസ്ബുളിന്റെ കമാന്ററാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+