ബംഗാരുവിനെതിരേ ഹിന്ദുമുന്നണിയുടെ കരിങ്കൊടി
കോയമ്പത്തൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണെതിരേ കരിങ്കൊടി പ്രകടനം നടത്താന്‍ ശ്രമിച്ച ഇരുന്നൂറിലേറെ ഹിന്ദുമുന്നണി പ്രവര്‍ത്തകരെ തമിഴ്നാട് പൊലീസ് അറസ്റു ചെയ്തു.
ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ കോയമ്പത്തൂരില്‍ ബംഗാരു ലക്ഷ്മണ്‍ താമസിച്ചിരുന്ന സര്‍ക്യൂട്ട് ഹൗസിനു മുന്നിലാണ് കരിങ്കൊടി പ്രകടനം അരങ്ങേറിയത്.
ഒരു ക്രിസ്ത്യന്‍ മതസ്ഥാപനം ഒക്ടോബര്‍ നാല് ബുധനാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി പ്രസിഡന്റ് പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹിന്ദു മുന്നണിയുടെ സമരം.












Click it and Unblock the Notifications