മുഷറഫിന്റെ അമ്മാവന്‍ ദില്ലിയില്‍ അന്തരിച്ചു
ദില്ലി: പാകിസ്താനിലെ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിന്റെ അമ്മാവന്‍ ഖാലിദ് മഹമൂദ്(75) ഒക്ടോബര്‍ നാല് ബുധനാഴ്ച ദില്ലിയില്‍ അന്തരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12ന് പാകിസ്താനില്‍ സൈന്യം ഭരണം പിടിച്ചപ്പോള്‍ ജനറല്‍ മുഷറഫിന്റെ ഇന്ത്യാ ബന്ധം ഖാലിദ് മഹമൂദിലൂടെ പുറത്തുവന്നിരുന്നു.
പഴയ ദില്ലിയിലെ ഗോള്‍ച സിനിമതിയറ്ററിനു സമീപമുള്ള ഖാലിദിന്റെ കുടുംബവസതിയായ നെഹര്‍ വാലി ഹവേലിയിലാണ് മുഷറഫ് തന്റെ ബാല്യകാലം ചെലവഴിച്ചത്.
ഖാലിദിന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ട് ഖബറടക്കി. പാകിസ്താന്‍ ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരാരും ഖബറടക്കത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ലെന്ന് ഖാലിദിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തി.












Click it and Unblock the Notifications