റഷ്യന്‍ പ്രസിഡന്റ് മടങ്ങി
മുംബൈ: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ നാട്ടിലേക്കു മടങ്ങി. ഒക്ടോബര്‍ അഞ്ച് വൈകീട്ട് നാലു മണിക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം മോസ്കോയിലേക്കു യാത്രയായി.
മുംബൈയില്‍ ഒരു ദിവസത്തെ താമസത്തിനിടെ ഇവിടത്തെ വ്യവസായികളുമായി ആശയവിനിമയം നടത്താനും ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാനും റഷ്യന്‍ പ്രസിഡന്റ് സമയം കണ്ടെത്തി.
എട്ടു വര്‍ഷത്തിനു ശേഷമാണ് റഷ്യയുടെ ഭരണത്തലവന്‍ ഇന്ത്യയിലെത്തിയത്. ശീതസമരകാലത്ത് പഴയ സോവിയറ്റ് യൂണിയനും ഇന്ത്യയും തമ്മില്‍ നിലനിന്നിരുന്ന അടുത്ത സുഹൃദ് ബന്ധം പുനഃസൃഷ്ടിക്കാനായിരുന്നു പുടിന്റെ സന്ദര്‍ശനം. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ സഹകരണത്തിനുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.












Click it and Unblock the Notifications