ഛോട്ടാരാജന്‍: മുംബൈ പൊലീസ് ബാങ്കോക്കിലെത്തി
ബാങ്കോക്ക് : അധോലോക നായകന്‍ ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നതു സംബന്ധിച്ച നടപടികളുടെ ഭാഗമായി മുംബൈപോലീസിന്റെ മൂന്നംഗ സംഘം ബാങ്കോക്കിലെത്തി. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച അതിരാവിലെ മുംബൈയില്‍ നിന്നും തിരിക്കുകയായിരുന്നു ഇവര്‍ . ഒരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഒരു ഇന്‍സ്പെക്ടറും ഒരു സബ് ഇന്‍സ്പെക്ടറും ആണ് സംഘത്തില്‍ .
രാജനെ ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പതു മണി വരെ മാത്രമേ തായ്ലണ്ടില്‍ തടഞ്ഞു വയ്ക്കൂവെന്ന തായ് പൊലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മുംബൈ പൊലീസിന്റെ ഈ അവസാന നിമിഷ നടപടി.
വ്യാജരേഖകള്‍ നല്‍കിയെന്ന കേസില്‍ ബാങ്കോക്ക് ജില്ലാകോടതി രാജനെ കുറ്റവിമുക്തനാക്കിയെങ്കിലും നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ ഇന്ത്യയിലേയ്ക്കു വിട്ടു കിട്ടണമെന്ന മുംബൈ പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് തായ് പൊലീസ് ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച മുതല്‍ രാജനെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു.
എന്നാല്‍ വിട്ടുകിട്ടണമെന്ന അഭ്യര്‍ത്ഥന നല്‍കിയതല്ലാതെ ഇതു സംബന്ധിച്ച് മറ്റൊരു നടപടിയും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഇതു വരെയുണ്ടായിരുന്നില്ല.
ഇതിനിടെ തായ് പൊലീസ് വിട്ടാലുടന്‍ സുരക്ഷിത താവളം തേടി വിയറ്റ്നാമിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് ഛോട്ടാരാജന്‍ എന്നറിയുന്നു.












Click it and Unblock the Notifications