കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ് പൊലീസ് ഛോട്ടാരാജനെ മോചിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ബാങ്കോക്ക് :അധോലോക നായകന്‍ ഛോട്ടാരാജനെ ബാങ്കോക്ക് പൊലീസ് ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചതായി അറിയുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ രാജന്‍ തായ്ലണ്ട് വിട്ടിട്ടില്ല. ചില രേഖകളില്‍ ഉന്നതാധികാരികള്‍ ഒപ്പിട്ടാലുടന്‍ രാജന് തായ്ലണ്ട് വിടാനാവുമെന്ന് ഇയാളുടെ അഭിഭാഷകന്‍ അറിയിച്ചു.

രാജനെ മോചിപ്പിക്കണമെന്ന് ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച ബാങ്കോക്ക് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇയാളെ ഇന്ത്യയിലേയ്ക്കു വിട്ടുകിട്ടണമെന്ന മുംബൈ പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പതു മണി വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ തായ്പൊലീസ് തീരുമാനിക്കുകയായിരുന്നു.

ഇതിനു മുമ്പായി ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് തായ് പൊലീസ് ഇന്ത്യന്‍ അധികൃതരോടാവശ്യപ്പെട്ടിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാജനെ വിട്ടയയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് തായ് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ രാജനെ ഇന്ത്യയിലെത്തിക്കുന്നതു സംബന്ധിച്ച നടപടികള്‍ക്കായി മുംബൈ പൊലീസിന്റെ മൂന്നംഗ സംഘം ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച അതിരാവിലെ ബാങ്കോക്കിലെത്തിയിരുന്നു. എന്നാല്‍ ഇവരുടെ ദൗത്യം എന്തായി എന്നതിനെപ്പറ്റി വിവരമൊന്നുമില്ല.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാഞ്ഞതിനാലാണ് മുംബൈ പൊലീസ് തായ്ലണ്ടില്‍ ഇതു വരെ എത്താതിരുന്നതെന്ന് പറയപ്പെടുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം തായ് അധികൃതര്‍ അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ മുംബൈ പൊലീസിന് അനുവാദം നല്‍കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X