കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാ രാജന്‍ തായ്ലണ്ട് വിടുന്നതു തടഞ്ഞു

  • By Staff
Google Oneindia Malayalam News

ബാങ്കോക്ക് : ഛോട്ടാരാജന്‍ കേസില്‍ വീണ്ടും വഴിത്തിരിവ്. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ച അധോലോകനായകന്‍ തായ്ലണ്ട് വിടുന്നത് വൈകുന്നേരത്തോടെ അധികൃതര്‍ തടഞ്ഞു.

രാജനെ ഇന്ത്യയിലെത്തിക്കുന്നതു സംബന്ധിച്ച നടപടികളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ തായ്ലണ്ടിലെത്തിയ മുംബൈ പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് രാജനെ തായ്ലണ്ട് വിടുന്നതില്‍ നിന്നു തടഞ്ഞതെന്നറിയുന്നു. നേരത്തേ കൃത്യസമയത്ത് ഇന്ത്യന്‍ ഇടപെലുണ്ടാകഞ്ഞതിനെത്തുടര്‍ന്നായിരുന്നു രാജനെ മോചിപ്പിക്കുന്നതിനും തായ്ലണ്ട് വിടാന്‍ അനുവാദം നല്‍കുന്നതിനും തായ് അധികൃതര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ മുംബൈ പൊലീസിന്റെ ഇടപെടല്‍ മൂലം ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രാജനെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ തായ് പൊലീസ് സഹകരിക്കുമെന്നാണ് സൂചന. തായ്ലണ്ടും ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ കരാറില്ലാത്തതാണ് രാജന്റെ ഇന്ത്യയിലേയ്ക്കുള്ള മാറ്റം അസാധ്യമാക്കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X