പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാര്‍: ബി ജെ പി
ദില്ലി: കേരളത്തിലെ പഞ്ചായത്തു സമിതികളില്‍ ബി ജെ പി പിന്തുണ ആവശ്യമുള്ളവര്‍ ഇക്കാര്യം പരസ്യമായി പറയണമെന്ന് പാര്‍ട്ടി കേരളഘടകം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനാണ് പഞ്ചായത്തു സമിതികളിലെ ബി ജെ പി പിന്തുണ സംബന്ധിച്ച നയം വ്യക്തമാക്കിയത്.
പരസ്യമായി സഹകരിക്കാന്‍ തയ്യാറുള്ള ഏതു മുന്നണിക്കും പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്ന് പത്മനാഭന്‍ പ്രസ്താവിച്ചു. ബി ജെ പി യെ അംഗീകരിക്കാനും അധികാരം പങ്കിടാനും സന്നദ്ധതയുള്ള പാര്‍ട്ടികള്‍ക്കു മാത്രമേ പിന്തുണ നല്‍കൂ. ബി ജെ പി ഇടതുമുന്നണിയെ പിന്തുണയ്ക്കില്ലെന്ന ധാരണ പൊതുവെയുള്ളതിനാല്‍ രഹസ്യ പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് കഴിയേണ്ടതില്ലെന്നും സി കെ പത്മനാഭന്‍ പറഞ്ഞൂ . പരസ്യമായി സഹരിക്കാമെന്നുള്ളവര്‍ മാത്രം ബി ജെ പി പിന്തുണ തേടിയാല്‍ മതി - അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേയ്ക്കാകര്‍ഷിക്കുകയെന്ന ബി ജെ പി യുടെ നാഗ്പൂര്‍ സന്ദേശം കേരളത്തില്‍ നടപ്പാക്കും. സംസ്ഥാനത്ത് ഇതിന് വന്‍ സാധ്യതായാണുള്ളത്. ഇക്കാര്യത്തില്‍ തന്ത്രം മെനയുന്നതിനായി ഒക്ടോബര്‍ ആറ് , ഏഴ് തീയതികളില്‍ തിരുവന്തപ ുരത്ത് നേതൃയോഗം ചേരും.












Click it and Unblock the Notifications