പ്രൊഫ. ചന്ദ്ര തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ പുതിയ മേയര്‍ സിപിഎമ്മിലെ പ്രൊഫ. ചന്ദ്രയായിരിക്കും. സിപിഐയിലെ സുജനപ്രിയനായിരിക്കും ഡപ്യൂട്ടി മേയര്‍.
സിപിഎമ്മിലെ ശശികല ശങ്കര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച സിപിഎം -സിപിഐ നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഡപ്യൂട്ടി മേയര്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സിപിഐ ശഠിച്ചതോടെ സിപിഎം വഴങ്ങുകയായിരുന്നു.
ജില്ലാ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് പ്രൊഫ. ചന്ദ്ര തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭാ ഭരണത്തില്‍ ദീര്‍ഘകാലത്തെ പരിചയം ഇവര്‍ക്കുണ്ട്. ശശികലാ ശങ്കര്‍ ആനാട് ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീവരാഹം വാര്‍ഡില്‍ നിന്നാണ് നഗരസഭയില്‍ പുതുമുഖമായ സുജനപ്രിയന്‍ തിരഞ്ഞടുക്കപ്പെട്ടത്.












Click it and Unblock the Notifications