മനുഷ്യാവകാശ കമ്മീഷന്‍ പരിശോധന നടത്തി
തിരുവനന്തപുരം: സര്‍ക്കാരാശുപത്രികളിലെ സ്ഥിതി മനസ്സിലാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ മിന്നല്‍പരിശോധന നടത്തി.
തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഡോ.എസ്.ബലരാമന്‍ പരിശോധന നടത്തിയത്. പരിശോധന നടന്ന ആശുപത്രികകളുടെ സ്ഥിതി വളരെ ശോചനീയമാണെന്ന് അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇവ നടപ്പിലാവുന്നുവെന്ന് ഉറപ്പുവരുത്താന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ഡോ.ബലരാമന്‍ പറഞ്ഞു.












Click it and Unblock the Notifications