ദേവകി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐയുടെ കെ. ദേവകിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച നടന്ന പഞ്ചായത്ത് അംഗങ്ങളുടെ വോട്ടെടുപ്പിലാണ് ദേവകി തിരഞ്ഞെടുക്കപ്പെട്ടത്.
സിപിഎമ്മിന്റെ സുദേവനാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
ആര്‍എസ്പി-ബിയുടെ എസ്. ശോഭയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കെ. ദേവകിക്ക് 14 വോട്ട് കിട്ടിയപ്പോള്‍ ശോഭക്ക് ആറ് വോട്ടാണ് കിട്ടിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശശികുമാരന്‍നായര്‍ക്കെതിരെ സുദേവനും ആറിനെതിരെ 14 വോട്ടിനാണ് ജയം കണ്ടത്.
ഇരുപത്തെട്ടുകാരിയായ ദേവകി എഐസ്എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി, സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാഭ്യാസ പ്രേരക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എ, ബിഎഡ് ബിരുദവുമുണ്ട്. പുത്തന്‍വീട്ടില്‍ കണ്ണന്റെയും ഭാരതിയുടെയും മകളാണ്.
സുദേവന്‍ ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications