കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം കോര്‍പ്പറേഷന്‍ ഇടതുമുന്നണിക്ക്

  • By Staff
Google Oneindia Malayalam News

കൊല്ലം: ഇരു മുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന കൊല്ലം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന്.

യുഡിഎഫ് റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു വിജയിച്ച ജയപാലന്‍ പിള്ളയും പ്രിയദര്‍ശനും പിന്തുണച്ചതോടെയാണ് ഭരണം എല്‍ഡിഎഫിനു ലഭിച്ചത്.

സിപിഎമ്മിലെ സബിത ബീഗം മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ വിമല ഫിലിപ്പിനെ 24നെതിരെ 26 വോട്ടുകള്‍ക്കാണ് സബിത പരാജയപ്പെടുത്തിയത്.

യുഡിഎഫ് റിബലായ ജയപാലന്‍ പിള്ളയാണ് ഡെപ്യൂട്ടി മേയര്‍. കോണ്‍ഗ്രസ്സിലെ കായിക്കര നസീറിനെ 24നെതിരേ 25 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്പിച്ചത്.

ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു യുഡിഎഫ് റിബലായ പ്രിയദര്‍ശന്റെ വോട്ട് അസാധുവായി.

ആകെ അമ്പത് അംഗങ്ങളുള്ള കൗണ്‍സിലില്‍ എല്‍ഡിഎഫിന് 24ഉം യുഡിഎഫിന് 22ഉം കൗണ്‍സിലര്‍മാരാണുള്ളത്. പിഡിപിയുടെ രണ്ടു കൗണ്‍സിലര്‍മാരുടെ പിന്തുണ കൂടി ലഭിച്ചതോടെ യുഡിഎഫ് 24 പേരുടെ പിന്തുണ ഉറപ്പാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X