Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ യാത്രക്കപ്പലുകള്‍ക്ക് ടെര്‍മിനല്‍ വരുന്നു

കൊച്ചി: കേരളത്തിലെ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി കൊച്ചി തുറമുഖത്ത് യാത്രക്കപ്പലുകള്‍ക്കായി രാജ്യാന്തര നിലവാരത്തില്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുമെന്ന് കൊച്ചി തുറമുഖ ട്രസ്റ് ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ് പറഞ്ഞു. 50 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി രൂപകല്പനാഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.ജേക്കബ് തോമസ്.

യൂറോപ്പില്‍ നിന്ന് വിദൂര പൂര്‍വദേശത്തേക്കും ആസ്ത്രേലിയയിലേക്കുമുള്ള സമുദ്രപാതയില്‍ മധ്യഭാഗത്താണ് കൊച്ചിയുടെ സ്ഥാനം. ഇതു കണക്കിലെടുത്ത് വിനോദസഞ്ചാരികളുമായി വരുന്ന കപ്പലുകളെ ആകര്‍ഷിക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ തുറമുഖ ട്രസ്റ് പദ്ധതികള്‍ക്ക് രൂപം നല്കുന്നത്. പാസഞ്ചര്‍ ടെര്‍മിനലിന്റെ 50 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് തുറമുഖ ട്രസ്റ് ചെയര്‍മാനോടൊപ്പമുണ്ടായിരുന്ന ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു.

അഞ്ചു വര്‍ഷത്തിനകം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ പാസഞ്ചര്‍ ടെര്‍മിനലിനു സ്ഥലം കണ്ടെത്താനാവും. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ രാജീവ് ഗാന്ധി ടെര്‍മിനല്‍ ഇതാനായി വികസിപ്പിച്ചെടുക്കാനാവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

വൈവിധ്യവല്കരണത്തിന്റെ ഭാഗമായാണ് തുറമുഖ ട്രസ്റ് ടൂറിസം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊച്ചിക്കായലില്‍ ജലകായിക വിനോദകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കൊച്ചി തുറമുഖം കേന്ദ്രബിന്ദുവാക്കിയുള്ള ടൂറിസം പദ്ധതികള്‍ക്ക് ഒക്ടോബര്‍ 11 ബുധനാഴ്ച ചേരുന്ന ഉന്നതതലയോഗം രൂപം നല്കും.

കഴിഞ്ഞ വര്‍ഷം 23 ആഡംബര യാത്രാക്കപ്പലുകളാണ് കൊച്ചിയിലെത്തിയത്. രണ്ടു വര്‍ഷത്തിനുള്ളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളുടെ എണ്ണം നൂറാക്കാനാണ് ശ്രമമെന്നും ഡോ.ജേക്കബ് തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+