മുന്നണി യോഗത്തില്‍ നിന്നും എന്‍സിപി ഇറങ്ങിപ്പോയി
തിരുവനന്തപുരം : ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി നേതാക്കള്‍ ഇടതുമുന്നണി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
ജില്ലാ പഞ്ചായത്ത് സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് ഒക്ടോബര്‍ നാല് ബുധനാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച വന്നപ്പോഴാണ് എന്‍സിപി ഒരു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടത്.
സിപിഎം ഒഴികെയുള്ള കക്ഷികള്‍ എന്‍സിപി യുടെ ആവശ്യത്തെ അംഗീകരിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. തുടര്‍ന്നാണ് തങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് എന്‍സിപി നേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രനും പി.പി.ശശീന്ദ്രനും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്












Click it and Unblock the Notifications