മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരത്ത് സിപിഎമ്മിലെ പ്രൊഫ. ചന്ദ്രയാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐയിലെ സുജനപ്രിയയാണ് ഡപ്യൂട്ടി മേയര്‍. മേയര്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ ബിജെപി, പിഡിപി അംഗങ്ങളും ഒരു സ്വതന്ത്രനും വിട്ടുനിന്നു.
തൃശൂരില്‍ കോണ്‍ഗ്രസ്-ഐയിലെ ജോസ് കാട്ടൂക്കാരനാണ് മേയര്‍. കോണ്‍ഗ്രസ്-ഐയിലെ തന്നെ കെ.രാധാകൃഷ്ണനെ ഡപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ തോട്ടത്തില്‍ സിപിഎമ്മിലെ രവീന്ദ്രന്‍ മേയറായി അധികാരമേറ്റു. സിപിഎമ്മിലെ തന്നെ അബ്ദുള്‍ ലത്തീഫ് ആണ് ഡപ്യൂട്ടിമേയര്‍.












Click it and Unblock the Notifications