പാലക്കാട് മുനിസിപ്പാലിറ്റി കോണ്‍ഗ്രസിന്
പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പദം നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന് ലഭിച്ചു. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍ രമണിഭായി ടീച്ചറാണ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫിനെയും ബിജെപി വിമതര്‍ യുഡിഎഫിനെയും പിന്തുണച്ചതോടെ ഇരുപക്ഷവും തുല്യനിലയിലാവുകയായിരുന്നു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഭാഗ്യം തുണക്കുകയും ചെയ്തു.
50 ഡിവിഷനുകളുള്ള മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന് 21 സീറ്റും എല്‍ഡിഎഫിന് 17 സീറ്റുമാണുള്ളത്. 12 സീറ്റുകള്‍ ബിജെപി നേടി.ഇതില്‍ നാലുപേര്‍ സമാന്തര ബിജെപി പക്ഷക്കാരാണ്.ഔദ്യോഗികബിജെപിപക്ഷത്തിലെ എട്ടുപേരുംഎല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ എല്‍ഡിഎഫിന്‍െറ സീറ്റുനില 25 ആയി.എന്നാല്‍ നാലു സമാന്തര ബിജെപി അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിനും 25 അംഗങ്ങളുടെ പിന്തുണയായി. ഇതോടെ ഇരുവിഭാഗവും തുല്യനിലയിലായി. തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.
എസ്.എല്‍. സീതാദേവിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.












Click it and Unblock the Notifications