ട്രെയിനില്‍ നിന്നും പ്രതി ചാടി രക്ഷപ്പെട്ടു
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും അന്തര്‍സംസ്ഥാന കാര്‍ മോഷണക്കേസിലെ പ്രതി ചാടി രക്ഷപ്പെട്ടു. കൂട്ടുപ്രതി പരിക്കുകളോടെ ആശുപത്രിയിലാണ്.
ഒക്ടോബര്‍ നാല് ബുധനാഴ്ച പുലര്‍ച്ചെയാണ് കോയമ്പത്തൂരില്‍ നിന്നുമുള്ള ഹൗറ എക്സ്പ്രസില്‍ നിന്നും തിരുവനന്തപുരം പേട്ടക്കടുത്ത് വച്ച് സാജുവര്‍ഗീസ് (25) ചാടി രക്ഷപ്പെട്ടത്. ഒപ്പം ചാടിയ നൗഷാദാണ് തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായത്.
സേലം കോടതിയില്‍ വിചാരണക്ക് ശേഷം തിരുവനന്തപുരം സബ്ജയിലിലേക്ക് കൊണ്ടു വരികയായിരുന്നു നാല് പ്രതികളെയും. നാല് പൊലീസുകാര്‍ ഇവരോടൊപ്പം ഉണ്ടായിരുന്നു. സാജുവിന്റെയും നൗഷാദിന്റെയും കൈകളാണ് പരസ്പരം വിലങ്ങിട്ടിരുന്നത്. കുളിമുറിയില്‍ പോകണമെന്ന് പറഞ്ഞതുകൊണ്ടാണ് പൊലീസുകാര്‍ വിലങ്ങഴിച്ചുകൊടുത്തത്. ഈ തക്കം നോക്കി പ്രതികള്‍ ചാടുകയായിരുന്നു.












Click it and Unblock the Notifications