അഡ്വ.കെ.എസ്.രാജാമണി അന്തരിച്ചു
കൊച്ചി : പ്രമുഖ അഭിഭാഷകനും പൊതുപ്രവര്‍ത്തക കമ്മീഷന്‍ മുന്‍ അംഗവുമായിരുന്ന അഡ്വ.കെ.എസ്. രാജാമണി (72) അന്തരിച്ചു. ചൈനയിലെ ഇന്ത്യന്‍ എംബസിയിലുള്ള വേണു ഐ എഫ് എസിന്റെ അച്ഛനാണ്.
ഒക്ടോബര്‍ നാല് ബുധനാഴ്ച രാത്രി പത്തരയ്ക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ആഗസ്ത് 30 മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു.
1928 സപ്തംബര്‍ 27ന് മാവേലിക്കര വലിയമഠത്തില്‍ കുളത്തു അയ്യരുടെയും സരസ്വതി അമ്മാളുടെയും മകനായി ജനിച്ചു. തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ച രാജാമണി 73 ലാണ് പ്രവര്‍ത്തനമണ്ഡലം എറണാകുളത്തേക്ക് മാറ്റിയത്. സീതയാണ് ഭാര്യ. ബാലചന്ദ്രന്‍, ലീല എന്നിവരും മക്കളാണ്.












Click it and Unblock the Notifications