പുതിയ ഫോണ്‍നിരക്കുകള്‍ 2002 മാര്‍ച്ച് വരെ
തിരുവനന്തപുരം: പുതുക്കിയ എസ്ടിഡി, ഐഎസ്ഡി നിരക്കുകള്‍ 2002 മാര്‍ച്ച് 31 വരെ നിലവിലുണ്ടാകുമെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.
പുതുക്കിയ നിരക്ക് പ്രകാരം 50 കിലോമീറ്റര്‍ വരെയുള്ള സ്ഥലങ്ങളിലേക്ക് 180 സെക്കന്റിന് ഒരു പള്‍സ് എന്ന നിരക്കിലാണ് ചാര്‍ജ്ജ് ചെയ്യുക. മറ്റു ദൂരപരിധികളിലെ പള്‍സ്നിരക്ക് ചുവടെ :
50 മുതല്‍ 200 കിലോമീറ്റര്‍ വരെ
രാവിലെ ആറു മുതല്‍ എട്ടു മണി വരെ 36 സെക്കന്റ്
രാവിലെ എട്ടു മുതല്‍ ഒമ്പതു മണി വരെ 28 സെക്കന്റ്
രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു മണി വരെ 15 സെക്കന്റ്
രാത്രി എട്ടു മുതല്‍ 9.30 വരെ 28 സെക്കന്റ്
രാത്രി 9.30 മുതല്‍ 11 വരെ 36 സെക്കന്റ്
രാത്രി 11 മുതല്‍ രാവിലെ ആറു വരെ 60 സെക്കന്‍റ്
ഞായറാഴ്ചകളിലും ദേശീയാവധി ദിവസങ്ങളിലും
രാവിലെ എട്ടുമണി രാത്രി 9.30 വരെ 28 സെക്കന്റ്
200-500 കിലോമീറ്റര്‍ ദൂരത്തിന് മുകളില്‍ സൂചിപ്പിച്ച സമയക്രമപ്രകാരം യഥാക്രമം 10, 6, 2, 10, 14, 24 എന്നീ നിരക്കിലായിരിക്കും പള്‍സ് കണക്കാക്കുക. 500-1000 കിലോമീറ്ററില്‍ 7,4, 1, 7, 10, 16 നിരക്കിലും 1000-ത്തിനു മുകളില്‍ 5, 3, 5, 7, 12 നിരക്കിലുമായിരിക്കും പള്‍സ്.












Click it and Unblock the Notifications