Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സ്ഥിരം ടൂറിസം പ്രദര്‍ശന സംവിധാനം

travel mart inaugurationകൊച്ചി: കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ആഗോളവ്യാപകമായി വിപണനം ചെയ്യുന്നതിനുള്ള സ്ഥിരം പ്രദര്‍ശന സംവിധാനം കേരളത്തില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അനന്ത്കുമാര്‍ അറിയിച്ചു.

പുതിയ സംരംഭത്തില്‍ 50 ശതമാനം മുതല്‍ മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ട്. ബാക്കി കേന്ദ്രം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രഥമ രാജ്യാന്തര ടൂറിസം വിപണനമേളയായ കേരളം ട്രാവല്‍ മാര്‍ട്ട് 2000ല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ടൂറിസം, സാസ്കാരിക, പൈതൃക മേഖലകള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുതകുന്നതായിരിക്കണം സ്ഥിരംവേദി. മലബാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വിനോദസഞ്ചാര മേഖലയുടെയും സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി നിര്‍ദേശിച്ചു.

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കേരളം വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. രാജസ്ഥാനെ പോലും കടത്തിവെട്ടാന്‍ കേരളത്തിനായി. ദില്ലി, ആഗ്ര, ജയ്പൂര്‍ അച്ചുതണ്ടില്‍ നിന്നും വേറിട്ട് ഇന്ത്യയുടെ മറ്റൊരു കവാടമായി കേരളം മാറുകയാണ്. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാന്‍ ട്രാവല്‍ മാര്‍ട്ട് ഉപകരിക്കും.

ആഗോള വിനോദസഞ്ചാര മേഖലയില്‍ കേരളത്തെ ഒരു ബഹുമുഖ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ട്രാവല്‍ മാര്‍ട്ട ്ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകള്‍ വളര്‍ത്തിയെടുക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ശ്രമം നടന്നുവരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനൊപ്പം വിനോദസഞ്ചാര മേഖലകളുടെ ഫലപ്രദമായ വിപണനത്തില്‍ സ്വകാര്യമേഖലയ്ക്ക് ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യമേഖലാ സഹകരണമാണ് സമീപകാലത്ത് വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് അവസരമൊരുക്കിയത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ശാശ്വതമായ വികസനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഇ.ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ടൂറിസം സെക്രട്ടറി അമിതാഭ്കാന്ത്, ടൂറിസം ഡയറക്ടര്‍ ഡോ.വി.വേണു, ട്രാവല്‍ മാര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. ശാസ്ത്രി എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര ടൂറിസം സെക്രട്ടറി ബേസ് ബറുവ, എയര്‍ ഇന്ത്യ ദക്ഷിണേഷ്യ മേഖല മാനേജര്‍ ജോര്‍ജ് തരകന്‍, ഒബറോയ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.ആര്‍.എസ്. ഒബറോയ്, ടാജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണകുമാര്‍, കാസിനോ ഗ്രൂപ്പ് എംഡി ജോസ് ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു,

കേരളത്തിന്റെ സാസ്കാരികത്തനിമ വിളംബരം ചെയ്ത കലാവിരുന്നോടെയാണ് ഉദ്ഘാടനച്ചടങ്ങിന്തുടക്കം കുറിച്ചത്. ചലച്ചിത്ര സംവിധായകന്‍ രാജീവ്കുമാര്‍ ഒരുക്കി ശരത് സംഗീതം നല്‍കിയ 40 മിനുട്ട് നീണ്ട സാംസ്കാരിക പരിപാടിക്ക് മലയാളത്തിന്റെ മേളപ്പെരുമയും തൃശൂര്‍ പൂരത്തിന്റെ മിനിയേച്ചര്‍ ആവിഷ്കാരവുമാണ് തുടക്കമിട്ടത്. കുമ്മാട്ടി, മോഹിനിയാട്ടം, തെയ്യം, തിറ, കാവടി, കഥകളി എന്നീ പാരമ്പര്യ കലാരൂപങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുറന്ന വേദിയിലെത്തി. മേളം മുറുകി അയയുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ കലാവിരുന്നിന് വിരാമമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+