വളയത്ത് ലീഗ് പ്രവര്‍ത്തകനു നേരെ വീണ്ടും ആക്രമണം
കോഴിക്കോട്: വടകരക്ക് അടുത്തുള്ള വളയത്ത് രണ്ടു ദിവസമായി തുടരുന്ന മുസ്ലിംലീഗ്-ബിജെപി സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുന്നു.
ഒക്ടോബര്‍ അഞ്ചിന് വ്യാഴാഴ്ച മുസ്ലിം ലീഗ് പ്രവര്‍ത്തകനായ വലിയപറമ്പത്തെ ഇബ്രാഹിം എന്നായാളെ ചിലര്‍ ആക്രമിച്ചു. തയ്യില്‍ ആസ്യ എന്നവരുടെ വീടിനു നേരെയും ആക്രമണം നടന്നിട്ടുണ്ട്.
ആക്രമണങ്ങള്‍ അഴിച്ചു വിട്ടത് ബിജെപി പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഒക്ടോബര്‍ മൂന്നിന് ചൊവാഴ്ച ബിജെപി പ്രവര്‍ത്തകന്‍ വളയത്തെ മണിയാലേമ്മല്‍ പ്രകാശനെ കല്ലാച്ചിയില്‍ വെച്ച് ചിലര്‍ ആക്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രകാശനെ ആക്രമിച്ചത് മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നു കരുതുന്നു. തലക്കടിയേറ്റ പ്രകാശനെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിനെത്തുടര്‍ന്ന് ചൊവാഴ്ച രാത്രി ഒരു സംഘം ആളുകള്‍ വീടുകള്‍ക്കും ജുമാഅത്ത് പള്ളികള്‍ക്കും നേരെ കല്ലെറിയുകയും ആക്രമണം നടത്തുകയും ഉണ്ടായി. ആക്രമണത്തില്‍ വിരുത്തിരാമത്ത് ശുക്കൂര്‍ ഹാജി (65), ചുങ്കത്ത് മുഹമ്മദ് മുസ്ല്യാര്‍ (60), ഇയ്യങ്കോട്ടെ ചാത്തോത്ത് അബ്ദുള്‍ റസാഖ് (21), എടത്തുംതാഴ ഹാരിസ് (23), കുറ്റിപ്രം കുര്‍ക്കണ്ടിയില്‍ ഖാലിദ് (21), മുണ്ടിയോട്ട് നാണു (39) എന്നിവര്‍ക്കു പരിക്കേറ്റു.












Click it and Unblock the Notifications