ബ്രിട്ടനില്‍ സന്ദര്‍ശക വിസ നിഷേധിച്ചാല്‍ അപ്പീല്‍ നല്‍കാം
ലണ്ടന്‍: സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഇതിന്മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ വീണ്ടും ഏര്‍പ്പെടുത്തി. സന്ദര്‍ശക വീസ നിഷേധിക്കപ്പെട്ടാല്‍ അപേക്ഷകര്‍ക്ക് മറ്റു മാര്‍ങ്ങള്‍ തേടുന്നതിനുള്ള സൗകര്യം കുറച്ചുകാലമായി ബ്രിട്ടനില്‍ ഇല്ലായിരുന്നു.
എന്നാല്‍ അപ്പീല്‍ നകുന്നതിന് കനത്തഫീസ് ഏര്‍പ്പെടുത്തിയുട്ടുണ്ട്. 500 പൗണ്ട് വരെയാണ് ഇതിനുള്ള ഫീസ്. ഈയാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
കുടുംബആവശ്യങ്ങള്‍ക്കും അവധിക്കാലം ചിലവഴിക്കുന്നതിനുമായി സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. അപ്പീല്‍ നല്‍കുന്നതിനുള്ള കുറഞ്ഞ ഫീസ് 150 പൗണ്ട് ആണ്.
പക്ഷേ അപ്പീല്‍ അപേക്ഷ കോടതിയുടെ പരിഗണന ഉറപ്പാക്കുമെങ്കിലും വിസ ലഭിക്കുമെന്നതിന് യാതൊരുറപ്പും നല്‍കുന്നില്ല.
അപ്പീല്‍ നല്‍കുന്നതിന് കനത്ത ഫീസ് ഈടാക്കുന്നത് വന്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ദക്ഷിണേഷ്യന്‍ സമൂഹവും കുടിയേറ്റ സംഘടനകളും ഈ നിയമത്തിനെതിരേ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്തരം നിയമങ്ങളിലൂടെ വര്‍ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു. പണക്കാരെ മാത്രം സഹായിക്കാനുള്ള നിയമമാണിതെന്നും പാവങ്ങള്‍ക്ക് ബ്രിട്ടനിലെത്തുന്നതിനുള്ള അവസരം നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സംഘടനകളും നേതാക്കളും കുറ്റപ്പെടുത്തി.
എന്നാല്‍ മുന്‍ സര്‍ക്കാര്‍ എടുത്തുമാറ്റിയ അപ്പീല്‍ സൗകര്യം പുനരാരംഭിക്കുക മാത്രമേ തങ്ങള്‍ ചെയ്തുള്ളൂവെന്ന് ബ്രിട്ടീഷ് വിദേശകാര്യ വക്താവ് അറിയിച്ചു.












Click it and Unblock the Notifications