ഇറാഖിന്റെ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് കുവൈറ്റ്
കെയ്റോ : ഇറാഖിന് മേലുള്ള ഉപരോധങ്ങളില്‍ അയവു വരുത്തുന്നതിനെ പിന്തുണക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി.
ഇറാഖി ജനതയുടെ യാതനകള്‍ കുറയ്ക്കുന്നതിനെ തന്റെ രാജ്യം പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്ന് കുവൈറ്റി വാര്‍ത്താവിനിമയ മന്ത്രി സാദ് ബിന്‍ തെഫ്ലാ അല്‍-അജ്മി പറഞ്ഞു.
ഇറാഖിന് മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗുണം കുവൈറ്റിനായിരിക്കും. ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ തീരുമാനങ്ങള്‍ ഇറാഖിന് അനുസരിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇറാഖി ജനതയ്ക്ക് മരുന്നും ഭക്ഷണവുമായി പോകുന്ന വിമാനങ്ങളെ തങ്ങള്‍ തടയില്ലെന്ന് മന്ത്രി പറഞ്ഞതായും ഒരു കുവൈറ്റി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications