റഷ്യന്‍ വ്യാപാരബന്ധം കേരളത്തിനു ഗുണകരം
തിരുവനന്തപുരം: ഇന്ത്യയും റഷ്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ കേരളത്തിനു ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധനും കേരള ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനുമായ ഐ എസ് ഗുലാത്തി.
കാപ്പി, സമുദ്രോത്പന്നങ്ങള്‍ , കയറുത്പന്നങ്ങള്‍ തുടങ്ങിയവടുടെ ഏറ്റവും മികച്ച ഇറക്കുമതി രാജ്യമായി റഷ്യ മാറുമെന്നും കേരളത്തിനാണ് ഇതിന്റെ പ്രധാന പ്രയോജനമെന്നും ഗുലാത്തി ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച ഇന്ത്യ ഇന്‍ഫോയോടു പറഞ്ഞു. വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യാ- റഷ്യ ബന്ധം കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങള്‍ വളരെ കുറഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി. പിന്നീട് ഈ സ്ഥാനം യു എസിനു കൈവരികയായിരുന്നു.
റഷ്യ വന്‍ സാമ്പത്തികശക്തിയായി വളരുന്നത് ഇന്ത്യക്കു ഗുണകരമാകുമെന്ന് ഗുലാത്തി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികസഹകരണവും മെച്ചപ്പെടുത്തണം. ഇന്ത്യയില്‍ നിന്നും കൂടുതല്‍ ഉത്പന്നങ്ങള്‍ റഷ്യ ഇറക്കുമതി ചെയ്യേണ്ടതുണ്ട്. ഇതിനായി കറന്‍സി വിനിമയ നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് ഗുലാത്തി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications