പെട്രോളിയം വിലവര്‍ദ്ധന : ടിഡിപിയും അകാലിദളും എതിര്‍ക്കുന്നു
ദില്ലി : ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികളായ തെലുങ്കുദേശവും അകാലിദളും പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ രംഗത്ത്.
സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വിലവര്‍ദ്ധനവിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് തെലുങ്കുദേശം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യെരാന്‍ നായിഡു പറഞ്ഞു. ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച ഹൈദരബാദില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് നായിഡു ഇതറിയിച്ചത്.
കര്‍ഷകരെയാണ് വിലവര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് അകാലിദള്‍ നേതാവ് പ്രകാശ്സിംഗ് ബാദല്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവപൂര്‍വം ചിന്തിക്കണമെന്ന് ബാദല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications