Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത രാജി പിന്‍വലിച്ചു

കല്‍ക്കത്ത: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവ് പുന:പരിശോധിക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി രാജി പിന്‍വലിച്ചു.

ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച കല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രിസഭയില്‍ തുടരുമെന്ന് മമത അറിയിച്ചത്. എന്‍ഡിഎയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടരുമോയെന്നതിനെ കുറിച്ച് വെള്ളിയാഴ്ച തീരുമാനിക്കുമെന്നാണ് മമത നേരത്തെ പറഞ്ഞിരുന്നത്.

വാജ്പേയി അയച്ച ഫാക്സ് സന്ദേശത്തിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവ് പുന:പരിശോധിക്കുമെന്ന് അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ വാജ്പേയിയുടെ ഫാക്സ് സന്ദേശം മമത വായിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരെ ബാധിക്കുന്നതില്‍ മമത പ്രകടമാക്കിയ വികാരം താനും പങ്കുവെക്കുന്നതായി വാജ്പേയി സന്ദേശത്തില്‍ പറഞ്ഞു.

നേരത്തെ വിലവര്‍ധനവ് പിന്‍വലിക്കുമെന്ന് വാജ്പേയി മമതയോട് പറഞ്ഞിരുന്നു. പക്ഷേ തനിക്ക് വാക്കാലുള്ള ഉറപ്പുപോരെന്നും രേഖാമൂലം ഉറപ്പ് തരണമെന്നും മമത ശഠിച്ചതിനെ തുടര്‍ന്നാണ് വാജ്പേയി ഫാക്സ് സന്ദേശമയച്ചത്.

അടുത്ത ആഴ്ച വാജ്പേയിയുടെ കാല്‍മുട്ടില്‍ നടത്തുന്ന ശസ്ത്രക്രിയക്കു ശേഷം കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്ന് വിലവര്‍ധനവ് പുന:പരിശോധിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍ ദില്ലിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+