ഛോട്ടാരാജനെ അറസ്റ്റ് ചെയ്തു, ഇന്ത്യയിലേയ്ക്ക യക്കും
ബാങ്കോക്ക്: അധോലോക നായകന്‍ ഛോട്ടാരാജനെ ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച തായ്ലണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി നടപടികള്‍ക്കു ശേഷം രാജനെ ഇന്ത്യയിലേയ്ക്കയക്കുമെന്ന് തായ് പൊലീസ് അധികൃതര്‍ അറിയിച്ചു.
തായ്ലണ്ടില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന കുറ്റം ചുമത്തിയാണ് രാജനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അനധികൃത പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ തായ്ലണ്ടില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച തായ്ലണ്ടില്‍ എത്തിയ മുംബൈ പൊലീസ് ടീം രാജന്റെ പാസ്പോര്‍ട്ട് വ്യാജമാണെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് തങ്ങള്‍ അയാളെ അറസ്റ്റ് ചെയ്തതെന്ന് തായ് ഇമിഗ്രേഷന്‍ പൊലീസ് തലവന്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ രാജനെ തായ്ലണ്ട് വിടുന്നതില്‍ നിന്നും അധികൃര്‍ തടഞ്ഞിരിക്കുകയാണ്. അനധികൃത പ്രവേശനം സംബന്ധിച്ച കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇയാളെ ഇന്ത്യയിലേയ്ക്കയക്കാനാണ് തായ് അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications